ബുള്‍സൈ കഴിക്കാത്തവരായി അധികം ആരും ഉണ്ടാകില്ല. എന്നാല്‍ നമ്മളിത്ര നാളും കഴിച്ചതൊന്നും ഒരു ബുള്‍സൈ കഴിപ്പേ അല്ലെന്നാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പറയുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വന്റെ’ ടീസറിലാണ് ആരേയും കൊതിപ്പിക്കുന്ന വിധം മമ്മൂട്ടി ബുള്‍സൈ കഴിക്കുന്നത്. കമന്റേറ്റര്‍ ഷൈജു ദാമോദരന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി ബുള്‍സൈ കഴിക്കുന്നതാണ് ടീസറിലുള്ളത്. ‘നിങ്ങളിത് കാണുക’ എന്ന വാചകത്തോടെയാണ് ഷൈജു കമന്ററി ആരംഭിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ശ്രീലക്ഷ്മി ആര്, ശങ്കര്‍ രാജ് ആര്, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.
Discussion about this post