ഫഹദിന്റെയും നസ്രിയയുടെയും പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്നെ ചുംബിക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്ക്രീനില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Discussion about this post