ദുരിതക്കയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് നാടെങ്ങും നടക്കുന്നത്. കുഞ്ഞു കുട്ടികള്‍ പോലും ആ നന്മകള്ക്കൊപ്പമുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആലുവ തായിക്കാട്ടുകരയിലെ കളക്ക്ഷന്‍ സെന്ററില്‍ എത്തിയ ചേച്ചിയും കുഞ്ഞനിയനും തങ്ങളുടെ കുടുക്കയിലെ നാണയത്തുട്ടുകള്‍ മുഴുവന്‍ മലബാറിന് ഒരു കൈത്താങ്ങിനായി നല്കി. തന്റെ കൈയില്‍ ഉണ്ടായിരുന്ന നൂറിന്റെയും 20-ന്റെയും നോട്ടുകള്‍ മുഴുവന്‍ അനുജന് ആദ്യം നല്കി.
ചേച്ചിയാകട്ടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാക്കി നാണയത്തുട്ടുകള്‍ മേശയുടെ മുകളിലേയ്ക്ക് വാരിയിട്ടു കൊണ്ടിരുന്നു. അവസാന തുട്ടുകള്‍ നല്കുന്നതിനിടയില് 5 വയസുള്ള കുഞ്ഞനിയന് ചേച്ചിയുടെ കയ്യില്‍ മുറുകെ പിടിച്ച് ‘മുഴുവന്‍ കൊടുക്കല്ലേടി’ എന്നു പറയുകയായിരുന്നു. നിഷ്കളങ്കമായ അവന്റെ പറച്ചിലു കേട്ട് എല്ലാവരും ഒരു നിമിഷം ചിരിച്ചുപോയി. അവസാനത്തെ ഏതാനം തുട്ടുകള്‍ അവന് തിരികെ ബാഗിലെടുത്തിടുകയും ചെയ്തു. ആ കുഞ്ഞുമനസുകളുടെ നന്മ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
https://www.facebook.com/muhammed.iqbal.188/videos/1778614592285138/
Discussion about this post