വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്മുഖവേല്, സെന്താമര എന്നിവരാണ് മോഷ്ടാക്കള്‍ക്ക് ഉഗ്രന്‍ പണികൊടുത്ത് കൈയ്യടി നേടിയത്.
വീടിന്റെ പോര്‍ച്ചില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്മുഖവേലിനെ മുഖംമറച്ച് പുറകിലൂടെ എത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ തുണി കഴുത്തില്‍ക്കെട്ടി പുറകിലേക്ക് വലിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഭാര്യ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് അക്രമികള്‍ക്ക് നേരെ എറിയാന്‍ തുടങ്ങി. ചെരുപ്പുകളും കസേരകളും സ്റ്റൂളുകളും ഉപയോഗിച്ച് അവര്‍ പ്രതിരോധിച്ചു. ഒടുവില്‍, ദമ്പതികള്‍ ചേര്‍ന്ന് കസേരകള്‍ ഉപയോഗിച്ച് മോഷ്ടാക്കളെ തുരത്തുകയായിരുന്നു. സെന്താമരയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപ്പേരാണ് ദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Discussion about this post