നായ്ക്കുട്ടികള്‍ പലപ്പോഴും വികൃതികള്‍ കാണിക്കും. അത്തരത്തില്‍ വികൃതിക്കാരായ നായ്ക്കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ നഖംവെട്ടുന്നതിനിടെ ബോധം കെട്ട് വീഴുന്ന നായ്ക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ല, അത് ഈ നായക്കുട്ടിക്കുള്ളതാണ് എന്നാണിപ്പോള്‍ സോഷ്യല്‍മിഡിയ പറയുന്നത്.
The Academy Award for best dramatic performance goes to… pic.twitter.com/ErlQc2JcpQ
— ℝ𝕒𝕤𝕙𝕠𝕟𝕒 (@Rashona) September 6, 2019
നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് നായ്ക്കുട്ടിയെ. ആള്‍ക്ക് അത് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് വീഡിയോ കണ്ടാലറിയാം. നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ദേ കിടക്കുന്നു ബോധരഹിതനായ കഥാനായകന്. നഖം വെട്ടാതിരിക്കാന് നായക്കുട്ടി കാണിച്ച അടവ് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. 60 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
Discussion about this post