ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന വടചെന്നൈയുടെ പുതിയ റിലീസ് പ്രോമോ ടീസർ പുറത്തിറങ്ങി. ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ആണിത്. പൊല്ലാതവൻ, ആടുകളം എന്നിവയാണ് ഇതിനു മുൻപ് ഇറങ്ങിയത്. വെട്രിമാരൻ അവസാനമായി ഒരുക്കിയത് ഓസ്കാർ എൻട്രിക്ക് പോയ വിസാരണൈ എന്ന ചിത്രമാണ്.
ഐശ്വര്യ രാജേഷ്, ആൻഡ്രിയ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ , ടീസർ, ഗാനങ്ങൾ എന്നിവയ്ക്ക് ഒക്കെ മികച്ച പ്രതികരണം ആണ് ലഭിച്ചത്. ചിത്രം തീയേറ്ററുകളിൽ അടുത്ത ആഴ്ച എത്തും. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
Discussion about this post