ഗതാഗത നിയമം ലംഘിച്ചതിന് പിഴയീടാക്കിയതിനെ തുടര്‍ന്ന് യുവതി നടുറോഡില്‍ ആത്മഹത്യാഭീഷണി മുഴക്കി. ഡല്‍ഹിയിലാണ് സംഭവം. ഇരുചക്ര വാഹനം ഓടിക്കുന്നതിന്റെ ഫോണില്‍ സംസാരിച്ചതിനാണ് യുവതി ട്രാഫിക്ക് പൊലീസിന്റെ പിടിയിലാകുന്നത്. ഇവരുടെ സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റിനും തകരാറുണ്ടായിരുന്നു. പിഴ ഈടാക്കരുതെന്ന് ഇവര്‍ പോലീസിനോട് അഭ്യര്‍ഥിച്ചെങ്കിലും രസീത് എഴുതി നല്കി.
പോലീസ് പിഴ ഈടാക്കുമെന്ന് ഉറപ്പായതോടെ ഇവരുടെ മട്ട് മാറി. പോലീസിന് നേരെ ആക്രോശിച്ച യുവതി ഹെല്‍മെറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞ് കരയാന്‍ തുടങ്ങി. ആത്മഹത്യാഭീഷണി മുഴക്കി. ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ പിഴയീടാക്കിയ പോലീസുകാര്‍ ആയിരിക്കുമെന്നും ഇവര്‍ പറഞ്ഞു. നടുറോഡില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതോടെ ഗതാഗതം സ്തംഭിച്ചു. 20 മിനിറ്റോളം വാക്ക് തര്‍ക്കവും തുടര്‍ന്നു. ഇവര്‍ക്ക് ചുറ്റും വഴിയാത്രക്കാര്‍ കൂടിയതോടെ യുവതിയുടെ മേല്‍വിലാസം എഴുതി വാങ്ങിയ പോലീസുകാര്‍ ഇവരോട് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കി വിട്ടയച്ചു.
Discussion about this post