വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. തന്റയെ ചിത്രങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കയി നടി പങ്കുവെയ്ക്കാറുമുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് എപ്പോഴും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ മറുപടിയും കാണും. ഇപ്പോഴിതാ ദീപിക പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് കമന്റ്റ്റുമായി എത്തിരിക്കുയാണ് രണ്‍വീർ.
പിങ്ക് ഗൗണില്‍ അതിമനോഹരിയായി നില്ക്കുന്ന ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്. തലമുടി കെട്ടിവെച്ചിരിക്കുന്ന ചിത്രത്തില്‍ ദീപിക നല്ല ഭംഗിയായിട്ടുണ്ടായിരുന്നു. എംഎഎംഐ മൂവി മേളയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ച വസ്ത്രമായിരുന്നു.
കഴിഞ്ഞ ദിവസം ദീപിക തന്നെയാണ് മൂന്ന് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിന്റെ താഴെയാണ് രണ്‍വീര്‍ കമന്റ് ചെയ്തത്. അടുത്ത ഫ്ലൈറ്റില്‍ വീട്ടിലേക്ക് വരുന്നുവെന്നാണ് രണ്‍വീര്‍ കമന്റ് ചെയ്തത്.
Discussion about this post