ദിനംപ്രതി നിരവധി റോഡപകടങ്ങളാണ് നടക്കുന്നത്. അമിത വേഗവും അശ്രദ്ധയുമൊക്കെയാണ് ഇത്തരം പല അപകടങ്ങളുടെയും കാരണം. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വളവില്‍ വച്ച് കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് വീഴുന്ന ബസിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാറിനെ കണ്ട് പെട്ടെന്ന് ഡ്രൈവര്‍ വെട്ടിച്ചപ്പോള്‍ ബസ് ഓടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്നും ചാടിയറങ്ങുന്ന ഡ്രൈവര്‍ കാറിനു നേരെ പായുന്നതും വീഡിയോയില്‍ കാണാം.
https://www.youtube.com/watch?time_continue=9&v=0Fyyq6eUzIg
സംഭവം നടന്നത് എവിടെയാണ് വ്യക്തമല്ലെങ്കിലും ഈ സംഭവത്തില്‍ ആരാണ് കുറ്റക്കാരന്‍ എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം രൂക്ഷമാകുന്നത്.
Discussion about this post