ഇത് 2018 ആണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വംശീയത ഇപ്പോഴും സജീവമാണ്. ഇപ്പോൾ വൈറൽ ആകുന്ന വിഡിയോയിൽ ഒരു സ്ത്രീ പോലീസിനെ വിളിക്കുകയാണ്, എന്തിനാണ് എന്ന് ചോദിച്ചാൽ ഒരു കറുത്ത മനുഷ്യനൊപ്പം 2 വെളുത്ത കുട്ടികളെ കണ്ടതുകൊണ്ട്. അറ്റ്ലാന്റയിലെ വാൽമാർട്ട് സ്റ്റോർ പുറത്തു നടന്ന സംഭവത്തിൽ ഒരു ആഫ്രിക്കൻ അമേരിക്കൻ യുവാവ് ഒരു 10 വയസ്സുകാരി പെൺകുട്ടിയെയും 6 വയസ്സുകാരനായ ആൺകുട്ടിയെയും കൊണ്ട് നിന്നതായിരുന്നു.അവൾ കോറി ലെവിസ് എന്നറിയപ്പെടുന്ന ആ മനുഷ്യനെ സമീപിച്ചു, എന്നിട്ട് അവർക്ക് കുട്ടികളോട് സംസാരിക്കണം എന്നും പറഞ്ഞു.
https://www.facebook.com/corey.f.lewis/videos/10212549738634704/
സംസാരിക്കാനായി ലെവിസ് അനുവദിച്ചില്ല. കുട്ടികളുമായി വീട്ടിലേക്ക് നടന്ന അയാളെ പിന്തുടർന്ന സ്ത്രീ പോലീസിനെ വിളിച്ച് അന്വേഷണം വേണം എന്നും പറഞ്ഞു. പോലീസ് വന്നപ്പോൾ കുട്ടികൾക്കായി ലൂയിസ് ഒരു പരിശീലന പരിപാടി നടത്തുന്നു എന്നും ഈ കുട്ടികൾ അയാളുടെ വിദ്യാർത്ഥികൾ ആണെന്നും തെളിഞ്ഞു. തന്റെ ഫോണിൽ ഇതെല്ലം ഷൂട്ട് ചെയ്ത ലൂയിസ് ഫേസ്ബുക്കിൽ ഇത് പങ്കിട്ടു. ഇപ്പോൾ അത് വൈറൽ ആയിരിക്കുകയാണ്.
Discussion about this post