പ്രേമം എന്ന ചിത്രത്തിൽ മേരിയായി വന്ന് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് അനുപമ പരമേശ്വരന്. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വന്നിരിക്കുകയാണ് നടി. ഇതിനിടെ താരം നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സിമ്മിങ് പൂളില്‍ നിന്നുമായിരുന്നു.
ചുവപ്പ് നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് നടി എത്തിയത്. ഗ്ലാമര്‍ ലുക്കിലെത്തിയ അനുപമ ഫോട്ടോഷൂട്ടിനിടെ വരുത്തുന്ന ഭാവങ്ങളും കുസൃതികളുമെല്ലാം വൈറലാവുന്ന വീഡിയോയില്‍ വ്യക്തമാണ്. ഇതുവരെ ചെയ്തതില്‍ നിന്നും വെറൈറ്റി ലുക്ക് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
Discussion about this post