സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഗായിക അഞ്ജു ജോസഫ്. പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അഞ്ജു പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്കിയപ്പോള് എന്നോട് ചോദിച്ചു, കേട്ടിട്ടുള്ള രസകരമായ ഗോസിപ്പ് എന്താണെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ മുസ്ലിമിനെ കല്യാണം കഴിച്ചു, മതം മാറി എന്നൊക്കെ കേട്ടിട്ടുണ്ട് എന്ന്. ഇത് ഗോസിപ്പാണെന്ന് ഞാന്‍ ആ അഭിമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെ പറഞ്ഞ കാര്യങ്ങള്‍ എടുത്തുവച്ച് ചില ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ തലക്കെട്ട് കൊടുത്ത് വാര്‍ത്ത ചെയ്യുകയാണ്- അഞ്ജു ജോസഫ് പറയുന്നു.
https://www.facebook.com/singeranjujoseph/videos/398101887539885/
താനും ഭര്‍ത്താവും അഞ്ചു വര്‍ഷം പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായെന്നും അഞ്ജു പറയുന്നു. വിവാഹത്തിന് വീട്ടില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് നടത്തിത്തന്നു. ഭര്‍ത്താവ് അനൂപ് ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസറാണെന്നും സ്റ്റാര്‍ സിങ്ങറില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും അഞ്ജു ജോസഫ് പറയുന്നു.
Discussion about this post