ദേഷ്യം വന്നാല്‍ എന്തെങ്കിലുമൊക്കെ എറിഞ്ഞു തകര്‍ക്കുന്ന ശീലം പലര്‍ക്കുമുണ്ടാകും. ജര്‍മനിയിലെ ഒരു സഫാരി പാര്‍ക്കിലെ കാണ്ടാമൃഗത്തിനും അതുതന്നെയാണ് സംഭവിച്ചത്. കലികയറിയ കക്ഷി പക്ഷേ കുത്തിമറിച്ചത് ഒരു കാറാണ്. കാറിനുള്ളില്‍ ജീവന് കൈയില്‍പിടിച്ച് ഡ്രൈവറും.
കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അകത്തുണ്ടായിരുന്ന ഡ്രൈവറുടെ പരിക്കുകള്‍ ഗുരുതരമല്ല. സഫാരി പാര്‍ക്കില്‍ ആ സമയത്തുണ്ടായിരുന്ന സന്ദര്‍ശകരുടെ ഗൈഡായ ഇഗോര്‍ പെട്രോവ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.youtube.com/watch?v=nYN8B3zQHQA
Discussion about this post