താരസുന്ദരിമാര്‍ക്കെല്ലാം ഗര്‍ഭകാലം ഇപ്പോള്‍ ആഘോഷത്തിന്റേതു കൂടിയാണ്. ഗര്‍ഭകാല ഫാഷന്‍, ഗര്‍ഭകാല യാത്രകള്‍ അങ്ങനെ പോകുന്നു ഗര്‍ഭകാലത്തെ സന്തോഷങ്ങള്‍. ഗര്‍ഭകാലത്തെ വലിയ രീതിയില്‍ ആഘോഷമാക്കിയ നടിയാണ് സമീറ റെഡ്ഡി. ഗര്‍ഭിണിയായ സ്ത്രീ തന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങള്‍ വന്നിട്ടും, അതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് സമീറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരുന്നത്. നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം തന്റെ ഗര്‍ഭകാലം ആഘോഷിക്കുകയായിരുന്നു. നിറവയറുമായി ഒരു അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ടും സമീറ നടത്തിയിരുന്നു.
സമീറയ്ക്ക് പിന്നാലെ നടി എമി ജാക്സണും ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ സജീവമാവുകയാണ്. എമിയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെത്തന്നെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. 33 ആഴ്ച ഗര്‍ഭിണിയായ എമി ഇപ്പോള്‍ നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭകാലത്ത് ഏറെ യാത്രകളും എമി നടത്താറുണ്ട്.
https://www.instagram.com/p/B03XXrwJEbb/?utm_source=ig_web_button_share_sheet
Discussion about this post