ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് നിലവിൽ ഇന്ത്യയിലാണ്. മഹാത്മാഗാന്ധിയുടെ സ്മാരകം സന്ദർശിച്ച ശേഷം ജെഫ് കുട്ടികളുമായി പട്ടം പറത്തി മകരസംക്രാന്തി ആഘോഷിക്കുന്നതിന്റെ ഒരു വീഡിയോ അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്.
പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണത്തിൽ ബെസോസ് ഒരുകൂട്ടം കുട്ടികളോടൊപ്പം പട്ടം പറത്തിയും കുട്ടികളോട് സംവദിച്ചും നില്കുയന്നതായാണ് വീഡിയോ.
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ തന്റെ കുട്ടികാലത് പട്ടം പറപ്പിച്ചിരുന്നതായും ഇപ്പോൾ അത് മിസ്സ് ചെയ്യുന്നതായും കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമായി ജെഫ് പറയുന്നു. തന്നെ പട്ടം പറപ്പിക്കാൻ സഹായിച്ച കുട്ടികൾക്ക് നന്ദി പറയാനും ജെഫ് മറന്നില്ല.
Discussion about this post