വീട് വിട്ട് ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് എപ്പോഴും ഹോട്ടലുകളിലെ ഭക്ഷണം തന്നെയായിരിക്കും ആശ്രയം. ചില സമയങ്ങളില്‍ നമുക്ക് ഏറെ പ്രിയപ്പെട്ട ചില ഹോട്ടലുകളും ഭക്ഷണങ്ങളുമൊക്കെ ഉണ്ടാകും. അത്തരത്തില്‍ കഴിച്ച ഭക്ഷണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതാണ് പാട്ടുകാരിയായ ബ്രീ ഹാള്‍ എന്ന ഇരുപത്തിനാലുകാരി. കൊളംബിയയിലെ ഒരു റെസ്റ്റോറന്റിലെ ഫ്രൈഡ് ചിക്കന്‍ സാന്ഡ്വിച്ചിനെ പറ്റിയായിരുന്നു ട്വീറ്റ്. എന്നാല്‍ സംഭവം വൈറലായതോടെ ബ്രീയ്ക്ക് ലോട്ടറിയടിച്ചിരിക്കുകയാണ്.
കാമുകനായ ക്രിസ്റ്റഫറാണ് ബ്രീയെ ആദ്യമായി ഈ റസ്റ്റോറന്റിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് ബ്രീയും കുടുംബവും ഇവിടത്തെ സ്ഥിരം കസ്റ്റമേഴ്സായി മാറി. ഇക്കഴിഞ്ഞ ആഴ്ച റസ്റ്റോറന്റിലെ ഭക്ഷണത്തെക്കുറിച്ച് ഏതാനും വരികള്‍ ബ്രീ ട്വീറ്റ് ചെയ്തു. ചിക്കന്റെ രുചിയെക്കുറിച്ചും റസ്റ്റോറന്റ് ഉടമകളുടേയും ജീവനക്കാരുടേയും പെരുമാറ്റത്തെക്കുറിച്ചുമെല്ലാമായിരുന്നു ബ്രീ ട്വിറ്ററില്‍ കുറിച്ചിരുന്നത്. 27,000 പേര് ഫോളോവേഴ്സായിട്ടുള്ള ബ്രീ ഭക്ഷണത്തെക്കുറിച്ച് എഴുതിയത് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ വൈറലാവുകയായിരുന്നു.
While Popeyes is cool and all if you live in the DMV area you should check out Roaming Rooster in DC. It’s Black owned, and the founder Mike is Ethiopian born. He grew the family business from a food truck and has always been kind pic.twitter.com/kxS40kETlc
— Grandzaddy Bri 👽 Smartistabeauty (@BriHallOfficial) August 26, 2019
ഒരു എത്യോപ്യന്‍ കുടുംബമായിരുന്നു ആ ചെറിയ റസ്റ്റോറന്റ് നടത്തിയിരുന്നത്. ബ്രീയുടെ ട്വീറ്റ് വൈറലായതോടെ ഇവിടേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ഇതോടെയാണ് ബ്രീക്ക് തിരികെയൊരു സമ്മാനം നല്കാന് റസ്റ്റോറന്റ് ഉടമകള്‍ തീരുമാനിച്ചത്. അങ്ങനെ ഇനി ആജീവനാന്തകാലത്തേക്ക് ഈ റസ്റ്റോറന്റില്‍ നിന്ന് ബ്രീയ്ക്കുള്ള ചിക്കന്‍ ഫ്രീ ആണെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ തനിക്ക് ലഭിച്ചിരിക്കുന്ന ഓഫറിനെക്കുറിച്ചൊന്നും ബ്രീ പ്രതികരിച്ചിട്ടില്ല.
Discussion about this post