പ്രിയങ്ക ചോപ്ര സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം സഹോദരി പരിനീതി ചോപ്രയും സജീവമാണ്. നിലവില്‍ സൈന നെഹ്വാള് ബയോപികിലാണ് പരിനീതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിങ് തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയതേയുള്ളു. അതിനുള്ളില്‍ തനിക്ക് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയെന്ന് പറയുകയാണ് പരിനീതിയിപ്പോള്.
ബയോപികിന് വേണ്ടിയുള്ള ട്രെയിനിങിനിടെയാണ് പരിക്കേറ്റത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടി ചിത്രം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളെ… ഞാനും സൈനയുടെ മുഴുവുന്‍ അംഗങ്ങളുമെല്ലാം ഷൂട്ടിങിനിടെ പരിക്ക് പറ്റാതെ ഇരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിശ്രമിക്കുകയാണ്. ഇത് വേഗം സുഖമാവുകയാണെങ്കില്‍ ഞാന്‍ വീണ്ടും ബാഡ്മിന്റണ്‍ കളിക്കാന്‍ ഇറങ്ങുമെന്നും പരിനീതി പറയുന്നു.
.
Discussion about this post