സ്ക്സ് പാക്ക് ശരീരം സ്വന്തമാക്കാനും അഴകളവുകള്‍ നിലനിര്‍ത്താനും ഒന്നും പ്രായം ഒരു തടസമല്ലെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് 61 വയസുകാരി ലയന്‍ഡ ഏഗര്‍. ആറുകുട്ടികളുടെ മുത്തശ്ശിയും മെഡിക്കല്‍ അഡ്മിനിസ്ട്രേറ്ററും പേഴ്സണല്‍ ട്രെയിനറുമായ ലയന്‍ഡ ഇപ്പോഴും തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്താനായി വ്യായാമങ്ങള്‍ ചെയ്യുന്നു. 20-ാം വയസിലാണ് ഇവര്‍ വ്യായാമം തുടങ്ങിയത്.
എന്നാല്‍ 30 -ാം വയസിലായിരുന്നു ഒരു ജിമ്മില്‍ ബോഡി ബില്‍ഡിങ്ങിന് പോയി തുടങ്ങിയത്. ആദ്യം മുതല്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പ്രത്യേകം താല്‍പ്പര്യം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പോയിതുടങ്ങി. ശേഷം അഞ്ചുവട്ടം ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനായി. ഇത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെന്ന് ലയന്‍ഡ കരുതുന്നു. ദീര്‍ഘനാളത്തെ പരിശീലനം തന്റെ ശരീരത്തെ ആരോഗ്യമുള്ളതാക്കിയെന്നും ഇത് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു എന്നും ഇവര്‍ പറയുന്നു.
Discussion about this post