സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ ജീവിക്കാൻ ഇന്നത്തെ തലമുറക്ക് കഴിയുമോ എന്ന് ചോദിച്ചാൽ
ചിലപ്പോള്‍ ഇല്ലെന്നായിരിക്കും പലരുടയും ഉത്തരം. എന്നാൽ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒരു വർഷത്തോളം ഉപേക്ഷിച്ച 29 കാരിയെ തേടിയെത്തിയത് 75 ലക്ഷം എന്ന നേട്ടമാണ്. യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ന്യൂയോര്‍ക്ക് സ്വദേശിയായ എലാന മുഗ്ദാനയാണ് ഇനി സ്മാര്‍ട്ഫോണില്ലാതെ തനിക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയത്. ‘സ്ക്രോള്‍ ഫ്രീ ഫോര്‍ എ ഇയര്‍’ ചലഞ്ചിന്റെ ഭാഗമായാണ് എലാന തന്റെ ആപ്പിള്‍ ഐഫോണ്‍ 5 എസ് ഉപേക്ഷിച്ചത്. ഒരു വര്‍ഷം സ്മാര്‍ട് ഫോണ്‍ ഉപേക്ഷിച്ച് ജീവിക്കാനായാല്‍ ഒരു ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 72 ലക്ഷം രൂപയാണ് എലാനയ്ക്ക് ലഭിക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തേക്ക് തന്റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തതിന് എലാനയ്ക്ക് കൊക്കക്കോള കമ്പനിയായ വിറ്റാമിന്‍ വാട്ടറില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കുക.
ചലഞ്ചില്‍ പങ്കെടുത്ത എലാന ഇതിനോടകം തന്നെ എട്ട് മാസത്തെ വെല്ലുവിളി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി അവരുടെ പ്രതിഫലം ക്ലെയിം ചെയ്യുന്നതിന് ഒരു നുണ പരിശോധനയില്‍ വിജയിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. എലാനയ്ക്ക് ചലഞ്ചിനിടയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്.
എന്നാല്‍ ഒരു വര്‍ഷത്തെ മത്സരം കഴിഞ്ഞാലും താന്‍ ഇനി ഒരിക്കലും സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിലേക്ക് മടങ്ങില്ലെന്നാണ് ഇവര്‍ പറയുന്നത്. ചലഞ്ചില്‍ പങ്കെടുക്കുന്ന എലാന ഐഫോണ്‍ 5 എസിന് പകരം ഒരു ക്യോസെറ ഫീച്ചര്‍ ഫോണ്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
Discussion about this post