ഭീമന് അനാക്കോണ്ടയും മുതലയും നടത്തിയ പൊരിഞ്ഞ പോരാട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 28 അടിയോളം നീളം വരുന്ന അനാക്കോണ്ടയും ആറടിയോളം നീളമുള്ള മുതലയും തമ്മിലാണ് പോരാട്ടം. മുതലയെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ആനാക്കോണ്ടയുടെ തല മുതല കടിച്ചുപിടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ കെവിന് ഡൂലിയുടേതാണ് ഈ ചിത്രങ്ങള്‍.
ഇര തേടിയിറങ്ങിയ രണ്ട് തുല്യ ശക്തികള്‍ തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്റെ ചിത്രങ്ങള്‍ എന്ന രീതിയിലാണ് ഇത് വൈറലാകുന്നത്. ബ്രസീലിലെ പാന്റനാലില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വരിഞ്ഞ് മുറുക്കലിന് ഇടയില്‍ മുതലയുടെ കാലുകളും എല്ലുകളും നുറുങ്ങിയിട്ടുണ്ടാവുമെന്ന് സംശയം കൂടാതെ പറയാന്‍ സാധിക്കുമെന്നാണ് കെവിന് വിശദമാക്കുന്നത്. പോരാട്ടത്തില്‍ മുതല ചത്തതായാണ് വിവരം.
Discussion about this post