ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് സീറോ. ഷാരൂഖ് ഒരു കുള്ളൻ വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരുപാട് നാളായി നല്ലൊരു ഹിറ്റ് നല്കാൻ കഴിയാത്ത ഷാരുഖിന് നിന്നും വമ്പൻ പ്രതീക്ഷകൾ ആണ് ആരാധകർ വച്ച് പുലർത്തുന്നത്. ട്രൈലെർ വളരെ മനോഹരം ആണ്.
ജബ ഹാരി മറ്റ് സേജെൽ എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശർമയും ഷാരൂഖും ഒന്നിക്കുന്ന ചിത്രമാണ് ഇത്. അനുഷ്ക വീൽ ചെയറിൽ യാത്ര ചെയ്യുന്ന ഒരു പ്രത്യേക രോഗം ഉള്ള വേഷത്തിൽ ആണ് എത്തുന്നത്. കത്രിന കൈഫും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. ഒരു സിനിമ നടിയുടെ വേഷത്തിൽ ആണ് കത്രിന എത്തുന്നത്.
താന് വെഡ്സ് മനു എന്ന ചിത്രത്തിന് ശേഷം ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രമാണ് ഇത്. ഗൗരി ഖാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹിമാൻഷു ശർമയാണ് ചിത്രം എഴുതിയിരിക്കുന്നത്. അജയ്-അതുല് സംഘം ആണ് ഗാനങ്ങൾ ഒരുക്കുന്നത്. മനു ആനന്ദ് ആണ് ഛായാഗ്രഹണം. ഡിസംബർ 21 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
Discussion about this post