വിദ്യാർത്ഥികൾക്ക് അസൈന്മെന്റിനു 50% മാർക്ക് നൽകാൻ തയ്യാറായില്ല അധ്യാപികയെ പിരിച്ചുവിട്ടു. പോർട്ട് സെന്റ് ലൂസിയിലെ വെസ്റ്റ് ഗേറ്റ് കെ -8 സ്കൂളിലെ ഒരു സോഷ്യൽ സ്റ്റഡീഷൻ അധ്യാപിക വിദ്യാർത്ഥികൾ നൽകിയ പൂജ്യം മാർക്ക് സ്കൂളിന്റെ “നോ സീറോ പോളിസിക്ക്” എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ.
ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ എടുക്കാനും മാപ്പുകൾ വരയ്ക്കാനും പിന്നെ ഒരു ജേണൽ സൂക്ഷിക്കാൻ ടിറാഡോ എന്ന അദ്ധ്യാപിക വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു.
സെമസ്റ്ററിൻറെ ആദ്യ അസൈൻമെന്റായിരുന്നു അത്.
ക്ലാസ്സിലെ ചില വിദ്യാർത്ഥികൾ അസൈൻമെന്റ് വയ്ക്കാൻ പരാജയെപ്പെട്ടപ്പോൾ അദ്ധ്യാപിക അവർക്ക് പൂജ്യം മാർക്ക് നൽകാൻ തീരുമാനിച്ചു.
“രക്ഷിതാക്കൾ ഇതിൽ സന്തുഷ്ടർ അല്ലാത്തത് കൊണ്ട് എന്നെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.” ടിറാഡോ പറയുന്നു. ” ഞാൻ കുട്ടികളെ ഒന്നും അടിച്ചേൽപ്പിച്ചില്ല, അവർക്ക് നല്ലത് വരാൻ വേണ്ടിയാണു പറയുന്നത്. എനിക്ക് അവർ അത് ചെയ്തിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല”
സെപ്റ്റംബർ 14 നാണ് ടിറാഡോയെ പിരിച്ചുവിട്ടത്.
സ്കൂളിൽ നിന്നുള്ള ഒരു വക്താവിന്റെ ഭാഷ്യത്തിൽ ടിറാഡോയുടെ പ്രകടനം വളരെ താഴ്ന്നതാണെന്നും വിദ്യാർത്ഥികൾ, ജീവനക്കാർ, മാതാപിതാക്കളുമായി നടത്തിയ ഇടപെടലുകൾ എന്നിവ പ്രൊഫഷണലിസം ഇല്ലാതാക്കിഎന്നും പറഞ്ഞാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഇപ്പോൾ അവരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയാണ്.
Discussion about this post