ദാഹിക്കുമ്പോൾ, ഒരു ഗ്ലാസ് വെള്ളം നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ എപ്പോഴും എത്തണമെന്നില്ല. ചിലപ്പോൾ, നിങ്ങൾ ഒരു എയറേറ്റഡ് പാനീയമോ മറ്റെന്തെങ്കിലുമോ ആവാം തിരയുന്നത്. 18 കാരനായ സാം വേക്ക് ഒരു രാത്രിയിൽ ഏറെ ദാഹിച്ചപ്പോൾ അവൻ വണ്ടിയും എടുത്ത് പോയത് അടുത്തുള്ള മക്‌ഡൊണാൾഡ്സിൽ ആയിരുന്നു.
എന്നാൽ വാൻ ഓടിച്ചത് ഇങ്ങനെ സാധനങ്ങൾ സ്ഥിരം വാങ്ങാൻ ആളുകൾ പോകുന്ന കാർ അല്ലായിരുന്നു. അവൻ അവിടെ എത്തിയത് ഒരു മിനി ജെസിബിയിൽ ആയിരുന്നു. അതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഒരു മക്ഡൊണാൾഡിന്റെ വക്താവ് പറയുന്നതനുസരിച്ച് അവൻ ഒരു കൊക്കോകോള ആണ് വാങ്ങിയത്. സുഹൃത്ത് റോബ് ക്യാമ്പി ക്യാമറയിൽ പകർത്തി ഈ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ വിടുകയായിരുന്നു. വീഡിയോയിൽ, തന്റെ അമ്മാവന്റെ ജെസിബി വാഹനം കൊണ്ട് വന്ന് പാനീയം വാങ്ങുന്ന സാമിനെ കാണാൻ സാധിക്കും.
Discussion about this post