ദാദർ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒരു ഐബിഎം സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ജീവൻ നഷ്ടമായി. കൂട്ടുകാരോടൊപ്പം ട്രെക്കിങ്ങിനു പോയതാണ് അദ്ദേഹം. ഓടി ട്രെയിനിൽ കയറുന്നതിനു ഇടയിൽ കാൽ തെന്നി അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു. 50 മീറ്ററോളം അദ്ദേഹത്തെ ആ ട്രെയിൻ വലിച്ചിഴച്ചു കൊണ്ട് പോയി. മരിച്ചയാളുടെ വ്യക്തിത്വം അയാളുടെ ഫോൺ കണ്ടെത്തുന്നതുവരെ തെളിയിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ ഇതിന്റെ വളരെ ബുദ്ധിമുട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സംഭവത്തെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഓടുന്ന ലോക്കൽ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതും പക്ഷെ തെന്നി വീഴുന്നതും കാണാൻ സാധിക്കും. രണ്ടു മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കല്യാണം നിശ്ചയിച്ചിരുന്നത് ആണ്. ജോലിക്ക് വേണ്ടിയാണു അയാൾ നഗരത്തിലേക്ക് എത്തിയതും.
Discussion about this post