മലയാളത്തിലെ ഗാനഗന്ധര്‍വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ശബ്ദം എത്രത്തോളം ദൈവീകമാണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം സിനിമയില്‍ ഒരു മുഖ്യവേഷവും അവതരിപ്പിച്ചിട്ടുണ്ട്. 1966ല്‍ ഇറങ്ങിയ കൊച്ചുണ്ണി എന്ന സിനിമയല്‍ സത്യന്‍ മാഷിനൊപ്പം പാടി അഭിനയിക്കുകയായിരുന്നു.
ചിത്ത്രതില്‍ ഒരു മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കിന്നരിവച്ച തൊപ്പിയും നൂല്‍മീശയുമായി മെല്ലിച്ച ചെറുപ്പക്കാരന്‍ ‘സുറുമ, നല്ല സുറുമ’ എന്നു പാടി ലജ്ജയോടെ നൃത്തം ചെയ്യുന്നതും നമമുക്ക് ചിത്രത്തില്‍ കാണാന്‍ കഴിയും.
https://www.facebook.com/PeopleTelevision/videos/323616148413644/
അറുപതുകളുടെ ആദ്യം പുറത്തിറങ്ങിയ ഡോക്ടര്‍ എന്ന് സിനിമയിലും പാട്ടിനൊപ്പം നൃത്തവും കൂടി ചെയ്യുന്ന യോശുദാസിനെ കാണാം. സത്യനും ഷീലയുമാണ് നായികാ നായകന്മാര്‍. അദ്ദേഹം നല്ലൊരുനര്‍തതകനായിരുന്നു എന്ന് തെളിയിക്കുന്ന സിനിമകളായിരുന്നു ഇവ.
Discussion about this post