ഒരു സ്ത്രീ തന്റെ മുൻ ഭർത്താവിനെ കുത്തിയതിന് ശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യന് മുന്നിൽ നിന്നും സെൽഫി എടുത്തു. ഈ ഞെട്ടിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വൈറൽ. സൈബീരിയയിൽ ആണ് സംഭവം. പരസ്പരം നടന്ന വാഗ്‌വാദത്തിനു ശേഷം ആണ് ഒലേഗാ എന്ന സ്ത്രീ അവരുടെ മുൻ ഭർത്താവിനെ കുത്തിയത്. അവരെ പോലീസ് അറസ്റ് ചെയ്തു. ഭർത്താവ് പരിക്കുകളോടെ രക്ഷപെട്ടു.
അവരെ കഴുത്ത് ഞെരിക്കാൻ എത്തിയപ്പോൾ ആണ് സ്വയരക്ഷാർത്ഥം കുത്തിയതെന്ന് പോലീസ് പറയുന്നു. തുടർന്ന് 25 കാരിയായ യുവതി തന്റെ മൊബൈൽ ഫോൺ എടുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അയാൾക്കൊപ്പം സെൽഫി എടുത്തു. തുടർന്ന് അവളുടെ സുഹൃത്തുക്കൾക്ക് ഈ ചിത്രം അയച്ചു കൊടുത്തു.
Discussion about this post