പതിവായി സെക്‌സിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഒരുപാാട് സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്. അത്തരക്കാര്‍ക്ക് ആയുസ് വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഒട്ടേറെ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം നിത്യേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 20നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളില്‍, നിത്യ വേഴ്ചക്കാരില്‍, ഡിഎന്‍എയിലെ ഒരു പ്രത്യേക ഘടകം സംരക്ഷിക്കപ്പെടുന്നതിനാല്‍ അവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ് പറയുന്നത്.
ഡിഎന്‍എയിലെ ടെലിമോര്‍സ് എന്ന ഘടകമാണ് മനുഷ്യ ശരീരത്തിലെ സമയ സൂചിക. ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ ദൈര്‍ഘ്യമേറിയ ടെലിമോര്‍സ് കണ്ടെത്തുകയും ഇതിലടങ്ങിയിരിക്കുന്ന കോശങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വളരെ വൈകി മാത്രം നശിക്കുന്നതായും കണ്ടെത്തി.
Discussion about this post