റേയി ഐഡാ ഓട്ടക്കാരി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഴ്ത്തപെടുകയാണ്. എന്തിനാണ് എന്നല്ലേ. ഒരു റിലേ മരത്തോണിന് ഇടയിൽ കാലിനു പരിക്ക് പറ്റി വീണിട്ടും ഇഴഞ്ഞ് ഇഴഞ്ഞ് അവസാനം വരെ പോയതിനു. 19 വയസ്സുകാരി പ്രിഫെക്ടറിലുള്ള തന്റെ 2.2 മൈൽ (ഏകദേശം 3.5km) തെരുവ് ഓട്ടത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ആണ് അപകടം സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന മാരത്തോണിന്റെ വീഡിയോയിൽ അവൾ വീഴുന്നത് കാണാൻ സാധിക്കും. തന്റെ പാർട്ണറിന്റെ അടുത്തേക്ക് എതാൻ കഴിയാതെ അവൾ അവളുടെ കൈകൾ ഉപയോഗിച്ച് നിറങ്ങുന്നതും കാണാൻ സാധിക്കും.
https://youtu.be/MjrdnhwYUO4
ബാറ്റൺ കൈമാറിയതിന് ശേഷം അധികൃതർ അവളുടെ സഹായത്തിനു ഓടിയെത്തി. വീണുപോയപ്പോൾ ഇടപെടാതിരുന്നതിനു സംഘാടകർക്ക് നേർക്ക് വിമർശനവും ഉണ്ടായി. ഒരു റേസ് ജഡ്ജി സമീപിച്ചപ്പോൾ അവൾ ചോദിച്ചു: “എന്റെ ലക്ഷ്യം വരെ എത്ര മീറ്ററുകൾ അവശേഷിക്കുന്നു?” 600-നും 1000-നും മീറ്റർ ദൂരം അവൾ ഇഴഞ്ഞു നീങ്ങി. അവൾ വീണത് അരിന്ജപ്പോൾ തന്നെ അവളുടെ മാനേജർ ടീമിനെ പിൻവലിച്ചു പക്ഷെ അവൾ അത് അറിയുന്നില്ലായിരുന്നു.
Discussion about this post