വിവാഹമോചനം നേടുന്ന നിമിഷം വളരെ സമ്മർദ്ദകരവും പ്രയാസകരവുമായ ഒരു സമയം ആണ്. മിക്ക കേസുകളിലും അപേക്ഷകൾ അവസാനം അടച്ചിടുന്നതിന് ഏതാനും മാസം കാത്തിരിക്കേണ്ടിവരും, കോടതിയിലേക്കും അഭിഭാഷകന്റെ ഓഫീസിലേയ്ക്കും പലതവണ സന്ദർശനങ്ങൾ വൈകാരികമായ തകർച്ചയ്ക്ക് കാരണമാകാം. പക്ഷെ ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് സാധാരണ ആളുകൾക്ക് ആണ്. കിംബർലി സാൻഡേൽബെൻ പോലെ ഉള്ള വ്യത്യസ്തമായ യുവതികൾക്ക് ഇത് ആഘോഷത്തിന്റെ ദിവസം ആണ്.
https://www.facebook.com/csantleben/videos/10156691064641083/
വിവാഹമോചനത്തിനുശേഷം ഈ 43 കാരി ചെയ്ത കാര്യം എല്ലാവരെയും അദ്‌ഭുതപെടുത്തി. ഒരു പാർട്ടിയിൽ തന്റെ കല്യാണവസ്ത്രം കത്തിച്ചു കൊണ്ട് അവർ തന്റെ പുതിയ ജീവിതത്തെ സ്വാഗതം ചെയ്തത്. ഈ കാര്യങ്ങൾ എല്ലാം ക്യാമെറയിൽ പകർത്തുകയും ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ അത് വൈറൽ ആവുകയാണ്.
Discussion about this post