പങ്കാളികള്‍ക്കിയടയില്‍ തെറ്റിധാരണയുള്ള ഒനന്നാണ് സ്വയംഭോഗം. സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉള്‍പ്പെടുകയും ചെയ്യും. സ്വയംഭോഗത്തെ ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്. ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. സ്വയംഭോഗം മിതമായ തോതില്‍ ചെയ്താല്‍ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അനാരോഗ്യകരമായാല്‍ പല ദോഷങ്ങളും വരുത്തുകയും ചെയ്യും.
സ്വയംഭോഗം മിതമായും ആരോഗ്യകരമായും ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. പുരുഷന്റെയും സ്ത്രീയുടെയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ പെയിന്‍ കില്ലര്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് സ്വയംഭോഗം. എന്നാല്‍ അമിതമായാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷങ്ങള്‍ വരുത്തും. സ്വയംഭോഗ സമയത്തും സാധാരണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്തും ക്ലൈമാക്സില്‍ നടക്കുന്ന പ്രക്രിയ സ്ഖലനമാണ്. എന്നാല്‍ രണ്ടു കാര്യങ്ങളിലും സ്ഖലനത്തിന്റെ ഫലത്തില്‍ വ്യത്യാസമുണ്ടെന്നു വേണം, പറയാന്‍.
എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. എങ്കിലും നൂറില്‍ 57 ശതമാനം പുരുഷന്മാര്‍ റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നവര്‍ ആണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണ്. വൈബ്രെറ്ററുകള്‍ സാധാരണ സ്ത്രീകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതിന് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്.
സ്വയംഭോഗം ശരിയായ രീതിയില്‍ ചെയ്യേണ്ടത് അത്യാവശ്യം ആണ് അല്ലാത്തപക്ഷം ഇത് ലിംഗത്തിന്റെ ആരോഗ്യത്തിനു വരെ ദോഷകരമായി മാറുന്ന ഒന്നാണ്. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ലിംഗത്തിനു വരെ മുറിവേല്‍ക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. കാരണം ലിംഗം വളരെ മൃദുവായ ഒരു അവയവമാണ്. അതുകൊണ്ട് തന്നെ സ്വയംഭോഗം കാഠിന്യമുള്ള രീതിയിലെങ്കില്‍ ലിംഗത്തിന് മുറിവേല്‍ക്കുന്നതും സാധാരണയാണ്. പുരുഷനോ സ്ത്രീയോ ഏത് പ്രായത്തില്‍ ഉള്ളവര്‍ ആയാലും സ്വയംഭോഗം ചെയ്യുന്നതില്‍ പ്രായപരിധിയില്ല എന്നാണ് റിസര്‍ച്ചുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
Discussion about this post