നാല് വർഷമായി താൻ ഗർഭിണിയാണെന്ന് അവകാശ വാദവുമായി ഒരു സ്ത്രീ. നടത്തിയ പല പ്രെഗ്നൻസി ടെസ്റ്റിലും റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും പലവട്ടം ഡോക്ടർമാർ പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാൻ അവർ തയ്യാറല്ല.നാൽപത് വയസുകാരിയായ സോന ഗർഭിണിയാണെന്ന് തന്നെ ആണ് വിശ്വസിക്കുന്നത്. അവരുടെ ‘നിഗൂഢ ഗർഭധാരണത്തെ’ കുറിച്ച് ദേശീയതലത്തിലെ ഒരു ടിവി ചാനലിൽ അവർ ഇന്റർവ്യൂവും നൽകിയിരുന്നു.
“ഏകദേശം മൂന്നു വർഷവും ഏഴു മാസവും. ഇരുപതാം വയസ്സിൽ എന്റെ ട്യൂബുകൾ തകരായത് കൊണ്ട് എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്നറിഞ്ഞു. പക്ഷെ 40 ആം വയസിൽ ഞാൻ ശരിക്കും ഗർഭിണി ആയി. ഞാൻ ശരിക്കും ഞെട്ടിപ്പോയി.” അവർ പറയുന്നു.
തന്റെ ഡോക്ടർമാർ അവരുടെ അവസ്ഥയെക്കുറിച്ച് പറയുന്നത് തെറ്റാണെന്നും അവരുടെ ഗർഭധാരണത്തെ കുറിച്ച് 1000% ഉറപ്പുണ്ട് എന്നും സോന പറയുന്നു. വാളുടെ വയറിൽ കുട്ടിയുടെ ഹൃദയമിടിപ്പ് കേൾക്കാം എന്നും സോനാ പറയുന്നു.
Discussion about this post