ഒരു 40 വയസുള്ള ഇറ്റാലിയൻ വനിത സ്വയം വിവാഹം ചെയ്തു. കാരണം എന്താണ് എന്നല്ലേ, മികച്ച ഒരു പുരുഷനെ കാത്തിരുന്ന് മടുത്താണ് അവർ സ്വയം വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ലോറ മെസി എന്ന യുവതി സ്വയം ഒരു ഉടമ്പടിയിൽ ആയിരുന്നു. തനിക്ക് യോജിച്ച ഒരു പുരുഷനെ 40 വയസ്സ് ആയിട്ടും കിട്ടിയില്ലെങ്കിൽ താൻ സ്വയം വിവാഹം ചെയ്യും എന്നായിരുന്നു ഉടമ്പടി.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഞെട്ടലിലേക്ക് തള്ളിയിട്ടു കൊണ്ട് അവൾ ഉടമ്പടി തകർക്കാതെ സ്വയം കല്യാണ ഇടത്തേക്ക് നടന്നു ചെന്നു. ഞാൻ എന്റെ 40 ആം ജന്മദിനത്തിൽ എന്റെ ഉത്തമപുരുഷനെ കണ്ടെത്തിയില്ലെങ്കിൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞു, ലാറ ഇറ്റാലിയൻ ദിനപത്രത്തോട് പറഞ്ഞു.
പരമ്പരാഗത കല്യാണം, മോതിരം, ടേയ്ഡ് കേക്ക് എന്നിവയ്ക്കായി ലോറ ചെലവഴിച്ചത് 8,700 പൗണ്ടാണ്. ഭക്ഷണപാനീയങ്ങൾ കഴിച്ച എഴുപതുപേരോളം പങ്കെടുത്തു.ചടങ്ങുകൾക്ക് ശേഷം അവൾ ഹണിമൂൺ ആഘോഷിക്കാനായി ഈജിപ്തിലേക്ക് പറന്നു.
Discussion about this post