പുറത്തുപോലും ഇറങ്ങാതെ ഒരു സിനിമയിലെ ഗാനത്തിൽ നടത്തിയ കണ്ണിറുക്കൽ കൊണ്ട് ആഗോളതലത്തിൽ തന്നെ ചർച്ച വിഷയമായ ഒരു നടിയാണ് പ്രിയ വാര്യർ. ഒരു അഡാറ് ലവ്വ് എന്ന ഒമർ ലുലു ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധയാകര്ഷിച്ചത്.
https://www.facebook.com/mdishapatani/videos/1066387146873332/
ഇപ്പോഴിതാ ബോളിവുഡില്‍ നിന്നൊരു താരവും പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നു. അതും പ്രിയ ആ ഗാന രംഗത്തിൽ ഇട്ടിരുന്ന യൂണിഫോം മാതൃകയിലുള്ള വേഷവും അണിഞ്ഞാണ് താരം എത്തിയത്. മറ്റാരുമല്ല ദിഷ പഠാനിയാണ് ഇപ്പോൾ വിങ്കും ആയി എത്തിയത്. പ്രിയ പക്ഷേ ഇടത്തേ കണ്ണാണ് ഇറുക്കിയതെങ്കില്‍ ദിഷയ്ക്ക് വലത്തേ കണ്ണിറുക്കാനേ സാധിച്ചുള്ളൂ. നെസ്കഫേയുടെ പരസ്യത്തിലാണ് ദിഷ ഈ വേഷത്തിൽ എത്തിയത്.
Discussion about this post