ഒരു വീട്, അതിനുള്ളിൽ കേറിയാൽ എങ്ങോട്ടാണ് എത്തുന്നത് അറിയാൻ കഴിയില്ല. ഒരിടത്തും എതാൻ കഴിയാതെ നമ്മൾ മണിക്കൂറുകളോളം നടക്കും. ഒറ്റക്ക് ആണേൽ പറയണ്ട. കാരണം ഈ വീടിനു പ്രേതബാധ ഉണ്ടെന്നും പറയപ്പെടുന്നു.
പറഞ്ഞത് ഒരു സിനിമ കഥയല്ല. യഥാർതത്തിൽ ഉള്ള ഒരു വീടിനെ കുറിച്ചുള്ളതാണ്. വിൻചെസ്റ്റർ മാൻഷൻ എന്നാണ് ഇപ്പോൾ ടൂറിസ്റ്റ് സ്പേസ് ആയ ഈ വീടിന്റെ പേര്.
ചരിത്രം
തന്റെ ഭർത്താവും കുഞ്ഞു മകളും മരിച്ചപ്പോൾ ആണ് സാറ ഒരു മന്ത്രവാദിയെ കാണാൻ പോയത്. അപ്പോൾ ആണ് അവർ ആ സത്യം മനസിലാക്കുന്നത്. വീടിനുള്ളിലെ ദുരാത്മാക്കൾ കാരണം ആണ് അവരുടെ വേണ്ടപ്പെട്ടവർ കൊല്ലപ്പെട്ടത് എന്ന്. ആത്മാക്കളെ പ്രീതിപ്പെടുത്താൻ അവർ പറയുന്ന രീതിയിൽ വീട് നിർമിക്കാൻ മന്ത്രവാദി അവരോട് പറയുന്നു. അനഗ്നെ സാൻ ജോസിൽ എത്തിയ സാറ 38 വര്ഷമെടുത്താണ് വിൻചെസ്റ്റർ മിസ്റ്ററി മാൻഷൻ പണിതത്.
മൊത്തം വീട്ടിൽ 160 മുറികൾ, 2000 വാതിലുകൾ, 10000 ജനാലകൾ, 47 സ്റ്റെയറുകൾ, 13 ബാത്രൂം, 6 അടുക്കളകൾ ആണ് ഉള്ളത്. പ്രേതങ്ങളെ കൺഫ്യൂസ് ചെയ്യാൻ ആണ് അവർ ഇങ്ങനെ ഒരു വീട് നിർമിച്ചത്.
1922 ൽ സാറ മരിച്ചതിനു ശേഷം അവരുടെ മുറിയിൽ ശബ്ദങ്ങൾ കേൾക്കാനും, വാതിൽ പതിയെ തുറക്കാനും തുടങ്ങി എന്ന് സന്ദർശകർ അഭിപ്രായപ്പെടുന്നു.
2018 ൽ വിഞ്ചസ്റ്റർ എന്ന പേരിൽ ഒരു സിനിമയും റിലീസ് ചെയ്തിരുന്നു. ഇന്ന് ടൂറിസ്റ്റുകൾ ഒരുപാട് വരുന്ന ഒരു സ്ഥലം ആണ് ഈ വീട്.
Discussion about this post