തന്റെ അൻപതാം പിറന്നാളിൽ ആരാധകരെ ഞെട്ടിക്കുന്ന സാഹസിക പ്രകടനവുമായി ഹോളിവുഡ് താരം വിൽ സ്മിത്ത്. സിനിമകളിലെ ആക്ഷൻ സീനുകളിൽ തന്റേതായ പ്രതിഭ തെളിയിച്ച നടന്മാരിൽ ഒരാളാണ് വിൽ സ്മിത്ത്. താരത്തിന്റെ അൻപതാം പിറന്നാൾ ആഘോഷവും സിനിമ പോലെ ആരാധകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു.
മരണം കെണി വച്ചുറങ്ങുന്ന മലയിടുക്കുകള്‍ക്കിടയിലെ ഗ്രാന്‍ഡ് കാന്യണ്‍ എന്ന അഗാധ ഗര്‍ത്തത്തിലേയ്ക്ക് ചാടിയാണ് വില്‍ സ്മിത്ത് തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷം സംഭവമാക്കിയത്.ഈ സാഹസത്തിന് പിന്നില്‍ വലിയൊരു ലക്ഷ്യം ഉണ്ട്. വെറുതെ വാർത്തകളിൽ ഇടം നേടാൻ അല്ല അദ്ദേഹം ഇത് ചെയ്തത്. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവന്‍ പണയം വച്ച് വില്‍ സ്മിത്ത് ഈ ചാട്ടം നടത്തിയത്. അരിസോണയിലെ ഗ്രാന്‍ഡ് കാന്യണിന് അരികില്‍ ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാന്‍ അവസരം കിട്ടിയവര്‍ തടിച്ചു കൂടിയിരുന്നു
Discussion about this post