ഫോട്ടോഗ്രാഫിയുടെ പല ശാഖകളിൽ വെല്ലുവിളി നേരിടുന്ന ഒന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി. ശരിയായ ഷോട്ടുകൾ ലഭിക്കുന്നതിന് ക്ഷമ ആവശ്യം ആണ്. പഞ്ചാബിൽ നിന്നുള്ള 10 വയസുകാരനായ അർഷദീപ് സിംഗ് ഈ ഫീൽഡിലെ ഏറ്റവും വിലയേറിയ ബഹുമതി മറ്റെല്ലാവരെയും പിന്നിലാക്കി നേടിയിരിക്കുകയാണ്. 2018 മികച്ച വന്യജീവി ഫോട്ടോഗ്രാഫർമാരുടെ കൂടെ ഈ 10 വയസുകാരന്റെ പേരും ഉണ്ട്. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് ഇത് പുറത്തുവിട്ടത്.
ഒരു പൈപ്പിന് ഉള്ളിൽ ഇരിക്കുന്ന രണ്ട് മൂങ്ങകളുടെ ചിത്രമായ ‘പൈപ്പ് ഓൾസ്’ എന്ന ചിത്രത്തിനാണ് അർശ്ദീപ് ഈ ബഹുമതി നേടി എടുത്തത്. പ്രകൃതി ഫോട്ടോഗ്രാഫർമാരുടെ ബഹുമാനാർത്ഥം ആണ് വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡുകൾ സംഘടിപ്പിക്കുന്നത്. രാത്രിയിൽ പുറത്തിറങ്ങുന്ന ജീവികൾ ആണ് മൂങ്ങകൾ അതിനാൽ പകൽ സമയത്ത് അവ കാണപ്പെടുന്നത് അപൂർവ്വമായിമാത്രമാണ്.
അച്ഛനോടൊപ്പം ഒരു യാത്ര പോയപ്പോൾ ആണ് കുട്ടി ഈ മൂങ്ങകളെ കണ്ടത്. കണ്ട ഉടൻ അച്ഛനോട് കാർ നിർത്താൻ പറയുകയും ആ നിമിഷം പകർത്തുകയും ചെയ്തു. ഫോട്ടോ എടുക്കുന്ന സമയത്താണ് മറ്റൊരു മൂങ്ങ പൈപ്പിലൂടെ തല വെളിയിൽ ഇട്ടത്. അങ്ങനെ അവനു ഒരു മികച്ച ചിത്രം ലഭിച്ചു.
Discussion about this post