പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം. പങ്കാളി തന്നോട് കാണിച്ച വഞ്ചന അത്ര വേഗത്തിലൊന്നും ക്ഷമിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയോടൊപ്പം ഭാര്യയുടെ പിടിയിലായ ജൈറോ വര്‍ഗാസ് എന്ന ഈ കൊളംബിയക്കാരന് ലഭിച്ച ശിക്ഷ ആരെയും അതിശയിപ്പിക്കും.
വര്‍ഗാസിനെ പൂര്‍ണ നഗ്‌നനാക്കിയ ശേഷം ഭാര്യ തന്റെ എസ്‌യുവിയുടെ മുകളില്‍ അയാളെ കിടത്തി. എന്നിട്ട് പട്ടാപ്പകല്‍ വണ്ടിയോടിച്ച് നഗരം ചുറ്റി. ഇത് കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം വന്‍ വാര്‍ത്തയായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. കൊളംബിയയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വര്‍ഗാസ് മറ്റൊരു യുവതിയുമൊത്ത് ബാരാന്‍ക്വില നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഭാര്യയുടെ മുന്നില്‍പ്പെട്ടുകയായിരുന്നു. അവിഹിത ബന്ധം കൈയ്യോടെ പിടിക്കപ്പെട്ട വര്‍ഗാസ് ഭാര്യയുടെ കാലില്‍ വീണ് മാപ്പിരന്നെങ്കിലും ആദ്യം വഴങ്ങാതിരുന്ന ഭാര്യ ഒടുവില്‍ ഒരു ഉപാധിയോടെ മാപ്പ് നല്‍കാമെന്ന് സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളില്‍ വര്‍ഗാസ് നഗ്നനായി കയറണം എന്നായിരുന്നു അത്. ഭാര്യയുടെ നിബന്ധന അക്ഷരംപ്രതി അനുസരിച്ച വര്‍ഗാസ് എസ്‌യുവിയുടെ മുകളില്‍ കയറിക്കിടന്നു, മുഖം ഒരു തൂവാല കൊണ്ട് മറച്ചു പിടിച്ചിരുന്നു. എന്നാല്‍ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്ടമായി. വിചിത്രമായ യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തിന്റെ വിവിധ തരത്തിലുള്ള നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ പ്രചരിക്കുന്നത്.
https://www.youtube.com/watch?time_continue=36&v=GnTK0-p7X4w
Discussion about this post