ഇന്ത്യയുടെ ആദ്യ ആഡംബര കപ്പൽ ആയ അംഗേറിയ ഇപ്പോൾ വിവാദത്തിൽ കുടുങ്ങി ഇരിക്കുകയാണ്. പക്ഷെ വിവാദം ആയത് കപ്പലിന്റെ മേന്മയായ അഴിമതിയോ ഒന്നുമല്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ കാരണം ആണ് അത് വിവാദത്തിൽ ആയത്. സുരക്ഷാ എല്ലാം ലംഘിച്ച് അവർ കപ്പലിന്റെ അറ്റത്ത് പോയി ഇരുന്ന് സെൽഫി എടുത്തതാണ് ഇപ്പോൾ വിവാദം ആയത്. ഒരു ന്യൂസ് ഏജൻസി പുറത്തു വിട്ട വിഡിയോയിൽ അവർ കപ്പലിന്റെ അറ്റത്തെ കമ്പിയിൽ ഇരിക്കുന്നത് കാണാൻ സാധിക്കും. സെക്യൂരിറ്റി ജീവനക്കാർ അവരോട് എന്തൊക്കെ പറയുന്നു ഉണ്ട്. പക്ഷെ ഇതൊന്നും വകവയ്ക്കാതെ സെൽഫി എടുക്കാൻ ആയിരുന്നു അവർക്ക് ദൃതി.
#WATCH: Amruta Fadnavis, wife of Maharashtra CM Devendra Fadnavis, being cautioned by security personnel onboard India's first domestic cruise Angria. She had crossed the safety range of the cruise ship. pic.twitter.com/YYc47gLkHd
— ANI (@ANI) October 21, 2018
ശനിയാഴ്‌ച അവരുടെ ഭർത്താവും കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയും ചേർന്ന് ഉദഘാടനം നടത്തിയതിനു ശേഷം കപ്പലിൽ ഒരു റൈഡ് നടത്തുക ആയിരുന്നു അവർ. സോഷ്യൽ മീഡിയയിൽ പലരും ഇവരുടെ ഈ പ്രവർത്തിയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.
ആഴ്ചയിൽ നാലു തവണ കപ്പൽ മുംബൈ മുതൽ ജോയ് വരെ യാത്രചെയ്യും. 15 വർഷത്തിലേറെ പരിചയമുള്ള ക്യാപ്റ്റൻ ഇർവിൻ സെകുറയുടെ ഉടമസ്ഥതയിലാണ് കപ്പൽ.
Discussion about this post