നവാഗതനായ അജയ് ദേവലോക സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് “ഹു”. ഷൈൻ ടോം ചാക്കോ, രാജീവി പിള്ള, കളക്ടർ പ്രശാന്ത്, പേർളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ആസിഫ് അലിയാണ് പുറത്തുവിട്ടത്.
മലയാളത്തിൽ അധികം ആരും പരീക്ഷിക്കാത്ത ജോണർ ആണ് സയൻസ് ഫിക്ഷൻ എന്നത്. വന്ന ചിത്രങ്ങൾ ഒന്നും അധികം പ്രേക്ഷക ശ്രദ്ധ നേടിയതുമില്ല. അവിടെയാണ് ഹു ചരിത്രം രചിക്കാൻ എത്തുന്നത്. റെഡ് റൈൻ, ബിജു മേനോന്റെ ഭരതൻ, മമ്മുട്ടിയുടെ അയ്യർ ദി ഗ്രേറ്റ് എന്നിവ്വ സയൻസ് ഫിക്ഷൻ ജോണറിൽ ഉള്ളവ ആയിരുന്നു. തമിഴിൽ ഇതിനു മുന്നേ ഇങ്ങനത്തെ ചിത്രങ്ങൾ എത്തി വിജയം കൈവരിച്ചിരുന്നു.
Discussion about this post