വ്യാഴാഴ്ച രാത്രി ആകാശത്ത് കണ്ട നിഗുഢമായ വെളിച്ചം ചൈനയിലെ ആളുകൾക്കിടയിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തെ ദൃക്സാക്ഷികളായ ആളുകൾ ആകാശത്ത് സഞ്ചരിക്കുന്ന വെളുത്ത വെളിച്ചത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ബീജിങ്, ചോങ്ക്ക്വിംഗ്, ഷാൻക്സി, മംഗോളിയ എന്നിവിടങ്ങളിലൂടെ പ്രാദേശിക സമയം 6.45 നാണ് വെളിച്ചം കടന്നു പോയത്.
സംഭവത്തെ തുടർന്ന്, ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട വെളിച്ചത്തിന്റെ ചിത്രങ്ങളാലും വീഡിയോകളായും നിറഞ്ഞു. ആളുകൾ ഇത് UFO ആണെന്ന് വധിക്കുകയാണ്. ആകാശത്തു കാണപ്പെടുന്ന ആർക്കും അറിയാൻ പാടില്ലത്ത പറക്കുന്ന വസ്തുക്കളെ ആണ് UFO എന്ന് വിളിക്കുന്നത്. ഇത് അന്യഗ്രഹജീവികളുടെ വാഹനമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
https://youtu.be/dHeZXFWx00E
വീഡിയോയിലെ വെളിച്ചം ഒരു ട്രയൽ റോക്കറ്റ് മോട്ടോർ പരീക്ഷണത്തിന്റേത് പോലെ ആണെന്നാണ് UFO വിദഗ്ദ്ധർ പറയുന്നത്. ഇത് ആദ്യമായല്ല അദൃശ്യമായ ലൈറ്റുകൾ ആകാശത്ത് കാണപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post