മാഡ്രിഡിലെ മംസനരേസ് നദിക്കരയിൽ ഒഴുകിയെത്തിയ 15 മീറ്റർ നീളമുള്ള തിമിംഗലം കാണികളെ ശരിക്കും അത്ഭുതപ്പെടുത്തി. പക്ഷെ യഥാർത്ഥത്തിൽ ഇതൊരു തിമിംഗലത്തിന്റെ മോഡൽ മാത്രമായിരുന്നു. മുൻപ് ഇത് ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലും അണിയറക്കാർ എത്തിച്ചിരുന്നു.
ഇതുകൊണ്ട് അണിയറപ്രവർത്തകർക്ക് ഒരു ലക്ഷ്യവും ഉണ്ട്. ആൾക്കാരെ അവർ ജീവിക്കുന്ന പ്രകൃതിയെ കുറിച്ച് ചിന്തിപ്പിക്കുക. പരിക്കേറ്റ തിമിംഗത്തിനൊപ്പം അതിനെ രക്ഷപെടുത്താൻ എന്ന നിലയിൽ അഭിനയിതാക്കളും ഉണ്ടായിരുന്നു.
“ഈ കലയിലൂടെ ആൾക്കാരെ ഞനാണ് ചിന്തിപ്പിക്കാൻ ശ്രമിക്കുകയാണ്. എങ്ങനത്തെ പ്രകൃതിയാണ് അവർക്ക് ജീവിക്കാൻ വേണ്ടതെന്നും അതിനെ പരിപാലിക്കാൻ അവർക്ക് എന്ത് ചെയ്യാൻ കഴിയും എന്നും അവരെ കൊണ്ട് ചിന്തിപ്പിക്കുക. അതാണ് ഞങ്ങളുടെ ലക്‌ഷ്യം.” മാഡ്രിഡ് സിറ്റി കൗൺസിൽ അംഗം പറഞ്ഞു.
https://twitter.com/nowthisnews/status/1041447387305148416
Discussion about this post