6 കിലോഗ്രാം പ്ലാസ്റ്റിക്ക് സാധനങ്ങൾ വയറിൽ കുടുങ്ങിയാണ് ഒരു തിമിംഗലത്തിന്റെ മൃതദേഹം കാപോട്ട ദ്വീപിൽ അടിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ച് ഉള്ള ചർച്ചകൾക്ക് ഇൻഡോനേഷ്യയിലെ വാകാതോബി നാഷണൽ പാർക്കിൽ കണ്ടെത്തിയ മൃതദേഹം വീണ്ടും കരണമാവുകയാണ്. 115 കുടിവെള്ള കപ്പുകൾ, 15 പ്ലാസ്റ്റിക്ക് കുപ്പികൾ, 25 പ്ലാസ്റ്റിക് ബാഗുകൾ, രണ്ട് ഫ്ലിപ്പ് ഫ്ളപ് എന്നിവയായിരുന്നു തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ലഭിച്ചത്.
പരിസ്ഥിതി പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് പാർക്ക് ചീഫ് ഹാരി സാന്റോസ സംഭവ സ്ഥലത്ത് എത്തിയത്. തിമിംഗലത്തിനെ കുഴിച്ചു മൂടാൻ ഒരുങ്ങുകയായിരുന്നു ഗ്രാമവാസികൾ. 9.5 മീറ്റർ നീളം ഉണ്ടായിരുന്നു തിമിംഗത്തിന്. തിമിംഗലത്തിന്റെ മരണത്തിന് കാരണം പ്ലാസ്റ്റിക്ക് ആണോ എന്ന് വ്യക്തമല്ല.
Sobat, seekor Paus Sperma (Physeter macrocephalus) terdampar di Pulau Kapota, Wakatobi dlm kondisi sdh membusuk (18/11). Kondisi paus saat ditemukan tdk baik & bagian tubuhnya sdh tdk lengkap. Pihak berwenang tdk bisa melakukan nekropsi u/ mengetahui penyebab kematian paus tsb. pic.twitter.com/O1ywAr7hbD
— Yayasan WWF Indonesia (@WWF_ID) November 19, 2018
ജനുവരിയിൽ സയൻസ് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഇന്തോനേഷ്യയിൽ 3.2 മില്ല്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മിച്ചു. ഇതിൽ 1.29 മില്ല്യൺ ടൺ സമുദ്രത്തിലേക്ക് തള്ളി വിടുന്നു എന്നാണ്. ചൈനയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ പ്ലാസ്റ്റിക് മാലിന്യ ഉത്പാദക രാജ്യമാണ് ഇന്തോനേഷ്യ.
Discussion about this post