സ്കോട്ട്ലാൻഡിൽ അതിശക്തമായ കാറ്റ് കാരണം മലയിടുക്കിൽ നിന്നും താഴേക്ക് വന്നിരുന്ന വെള്ളം തിരികെ പോകുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. കാറ്റിന്റെ മർദ്ദം വളരെ കടുത്തത് കാരണം താഴേക്ക് വരേണ്ട വെള്ളം തിരികെ മേളിലേക്ക് പോവുകയാണ്. തലേസ്കർ ബീച്ചിലാണ് അസ്വാഭാവിക സംഭവം നടന്നത്.
“വെള്ളച്ചാട്ടം വരാതിരിക്കുമ്പോൾ” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത് ക്രിസ് മാർട്ടിൻ എന്ന ഉപയോക്താവാണ്. മികച്ച പ്രതികരണത്തിനു ശേഷം, ക്രിസ് തന്റെ ആദ്യ വാർഷികം എങ്ങനെ സ്കോട്ട്ലാൻഡിൽ ആഘോഷിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് ട്വിറ്ററിൽ വ്യക്തമാക്കി. ദ്വീപ് സന്ദർശിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഈ വെള്ളച്ചാട്ടം കണ്ടത്.
Discussion about this post