സംഗീത സംവിധയകാൻ ജി വി പ്രകാശിനെ നായകനാക്കി എ എൽ വില്ലേജ്യ് ഒരുക്കുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രം ആണ് വാച്ച്മാൻ. ലക്ഷ്മി എന്ന പ്രഭുദേവ ചിത്രത്തിന് ശേഷം വിജയ് ഒരുക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഒരു വ്യത്യസ്തമായ ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചന നൽകുന്ന ട്രൈലെർ ആണ് പുറത്തു ഇറങ്ങിയത്. സെമ്മ എന്ന ചിത്രത്തിന് ശേഷം പ്രകാശ് നായകനാകുന്ന ചിത്രവും ആണിത്.
എ എല്‍ വിജയ്‍യുടെ അനവധി സിനിമകളില്‍ ജി വി പ്രകാശ് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ടീസറിലെ ഭൂരിഭാഗം രംഗങ്ങളും രാത്രി ഷൂട്ട് ചെയ്‍തതാണ്. ജി വി പ്രകാശിന് ചിത്രത്തില്‍ നായികയില്ല എന്നുമാണ് റിപ്പോര്‍റ്റുകള്‍ സൂചിപ്പിക്കുന്നത്. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.
Discussion about this post