മമ്മൂക്കയുടെ രാജമാണിക്യം സിനിമയിലെ ഡയലോഗ് പോലെ ഇവിടെ 84 കാരനായ വയോധികന്‍ പെന്‍ഷന്‍ നല്‍കാത്ത സര്‍ക്കാരുദ്ധ്യോഗസ്ഥനെ കാണാന്‍ പിന്നെയൊരു വരവ് വന്നത് നല്ല ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനേയും കൊണ്ടായിരുന്നു. തന്നെ 8 മാസമായി പെന്‍ഷന്‍ താരാതെ പട്ടിണിക്കിട്ട ഒാഫീസറെ ഒരു പാഠം പഠിപ്പിക്കാനായി. അതും മൂര്‍ഖനെ തോളിലേറ്റിക്കൊണ്ട്. പാമ്പിനെയും കെെയ്യില്‍ പിടിച്ച് ആഫീസിലേക്ക് കേറിവന്ന വയോധികനെ കണ്ട് ആഫീസര്‍ കിടുങ്ങി ഇരുന്ന കസേരയയില്‍ നിന്ന് ചാടിയെണീറ്റ് വിറച്ച് കൊണ്ടാണ് നിന്നത്. ആഫീസില്‍ കേറിയ വൃദ്ധന്‍ കഴുത്തിലിട്ട മൂര്‍ഖന്‍റെ കഴുത്തില്‍ പിടിച്ച് ആട്ടി ചോദിച്ചു പെന്‍ഷന്‍ തരാന്‍ പറ്റുമോ. സംഗതി പാളുമെന്ന് മനസിലാക്കിയ ഗസറ്റഡ് ആഫീസര്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുളളില്‍ തരാമെന്ന് കേണു പറഞ്ഞ ശേഷമാണ് വൃദ്ധന്‍ പാമ്പിനേയും കൊണ്ട് മടങ്ങിയത്.
https://youtu.be/HTqZpnkz9QY
വീഡിയോ കടപ്പാട്/VIDEO COURTESY : ടൈംസ് ഓഫ് ഇന്ത്യ/TIMES OF INDIA
Discussion about this post