കുവൈറ്റ് പ്രതിനിധിയുടെ പേഴ്സ് മോഷ്‌ടിക്കുന്ന പാക്കിസ്ഥാൻ ഉദ്യോഗസ്ഥന്റെ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറാലായി മാറിക്കഴിഞ്ഞു.ജോയിൻറ് മന്ത്രാലയ കമ്മിഷൻ മീറ്റിംഗിനായി കുവൈത്തിൽ നിന്നുള്ള പ്രതിനിധി സംഘം രണ്ട് ദിവസത്തെ പാകിസ്ഥാൻ സന്ദർശനത്തിനായി എത്തിയപ്പോൾ ആണ് സംഭവം.
സാമ്പത്തിക കാര്യ വകുപ്പിന്റെ സെഷന്റെ പരിപാടിക്കിടെ തന്റെ പേഴ്സ് കാണ്മാനില്ല എന്ന് കുവൈത്ത് പ്രതിനിധി പരാതി നൽകിയിരുന്നു. വേദിയിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്തപ്പോൾ, കുവൈത്തി ഉദ്യോഗസ്ഥൻ മേശപ്പുറത്ത് വച്ചു മറന്ന പേഴ്‌സ് ഒരു പാകിസ്താനി ഉദ്യോഗസ്ഥൻ എടുക്കുന്നത് കണ്ടത്.
Grade 20 GoP officer stealing a Kuwaiti official's wallet – the official was part of a visiting delegation which had come to meet the PM pic.twitter.com/axODYL3SaZ
— omar r quraishi (@omar_quraishi) September 28, 2018
പാക് പത്രപ്രവർത്തകൻ ഒമർ ആർ ഖുറേഷിയുടെ ട്വിറ്റർ പോസ്റ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറിക്കഴിഞ്ഞു. ഫെസിലിറ്റേഷൻ ജോയിന്റ് സെക്രട്ടറി സർദാർ ഹൈദർ ഖാൻ ആണ് ഇപ്പൊ പിടിയിലായത്. പാക് സർക്കാർ ഔപചാരികമായി മാപ്പ് പറഞ്ഞ് കുവൈറ്റ് പ്രതിനിധിക്ക് പേഴ്‌സ് തിരികെ നൽകി.
Discussion about this post