വിരാട് കോഹ്ലിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബംഗ്ലാദേശി ഹാക്കര്‍ ഗ്രൂപ്പായ സിഎസ്‌ഐ ആണ് ബംഗ്ലാദേശി ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ വിക്കറ്റിന് പകരം വീട്ടാനായി വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ലിറ്റണ്‍ ദാസ് ഇന്ത്യക്കെതിരായ ഫൈനലില്‍ സെഞ്ച്വറി നേടിയിരുന്നു. പക്ഷേ അദ്ദേഹം സ്റ്റംപ് ചെയപ്പെട്ട് പുറത്താവുകയായിരുന്നു. പക്ഷേ ആ തീരുമാനം തെറ്റാണെന്നാണ് ബംഗ്ലാദേശികള്‍ പറയുന്നത്.
ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വെബ്‌സൈറ്റില്‍ ലിറ്റണ്‍ ദാസ് പുറത്തായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിരാട് കോഹ്ലി എഷ്യാകപ്പിന്റെ ഭാഗം പോലും ആയിരുന്നില്ല എന്നതാണ് രസകരമായ കാര്യം.
ഐസിസിയോട് ലിറ്റണിന്റെ വിക്കറ്റ് എങ്ങനെ ന്യായീകരിക്കുമെന്ന് അവര്‍ ചോദിക്കുന്നു. വെബ്‌സൈറ്റ് തിരിച്ചു പിടിച്ചാല്‍ വീണ്ടും ഹാക്ക് ചെയ്യുമെന്നും അവര്‍ പറയുന്നു.
“പ്രിയപ്പെട്ട ഐസിസി, ക്രിക്കറ്റ് മാന്യന്മാരുടെ കളി എന്നല്ലെ അറിയപ്പെടുന്നത്.
ഓരോ ടീമിനും ന്യായമായ അവകാശങ്ങളുണ്ടാവില്ലേ. ഇതിനെ നിങ്ങള്‍ എങ്ങനെ ന്യായീകരിക്കുന്നു അല്ലെങ്കില്‍ ലോകത്തോട് മുഴുവന്‍ ക്ഷമാപണം നടത്തു. ഈ വെബ്‌സൈറ്റ് തിരിച്ചുപിടിച്ചാല്‍ വീണ്ടും ഞങ്ങള്‍ വീണ്ടും ഹാക്ക് ചെയ്യും.”
Discussion about this post