തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടയിൽ സിയാറ്റിൽ നിന്നുമുള്ള ഒരു 19 വയസ്സുകാരിയായ പെൺകുട്ടി പാട്ട് പാടുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആകുന്നത്. കുട്ടിയായിരിക്കുമ്പോൾ കിര ഇറാക്കോട്ടി സംഗീത നാടകവേദിയിൽ പെർഫോം ചെയ്യുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒരു ജോലി നേടാൻ ആയിരുന്നു അവളുടെ പദ്ധതി.
പക്ഷെ അവളുടെ സ്വപ്നങ്ങളെ എല്ലാം തകർക്കുന്ന ഒരു അപസ്മാര രോഗം ആണ് അവൾക്ക് പിടിപെട്ടത്. സംഗീതമായി ബെന്ഹപെട്ട എന്ത് ചെയ്താലും ഈ അവസ്ഥയിൽ അവൾ എത്തുമായിരുന്നു. കിരയുടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായി ഒരു ശസ്ത്രക്രിയ ആവശ്യമായിവന്നു. ഡോക്ടർ ജേസൺ ഹാപ്മാൻ മയക്കാതെ ഉള്ള സർജറി ആണ് നടത്തിയത്. സംഗീത ശേഷിക്ക് പ്രതികരിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗങ്ങൾ സജീവമാക്കുന്നതിന്, അനസ്തേഷ്യയ്ക്കു ശേഷം പാടാനായി ഡോക്ടർ ആവശ്യപ്പെട്ടു.
Discussion about this post