സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഫുല്‍ജാര്‍ സോഡയാണ്. വേനല്‍ കടുക്കുമ്പോള്‍ താരമായി മാറിയിരുന്ന കുലുക്കി സര്‍ബത്തിന്റെ ഒക്കെ കാലം കഴിഞ്ഞു. ഇനി ഫുല്‍ജാര്‍ സോഡയാണ് താരം. പേര് കേട്ട് അന്തംവിടേണ്ട, സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെ വകഭേദമാണ്. പക്ഷേ, ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണെന്ന് മാത്രം. എന്തായാലും കേരളത്തിലാകെ ഇപ്പോള്‍ ഫുല്‍ജാര്‍ സോഡയ്ക്കാണ് ഡിമാന്‍ഡ്. സംഭവം കിടുവായതോടെ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലും ഫുല്‍ജാര്‍ സോഡ വൈറലായി. ദിവസവും ഒട്ടേറേപേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. പുതിന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്‌കസ്സ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേന്‍, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുല്‍ജാര്‍ സോഡയിലെ പ്രധാന ചേരുവകള്‍. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്സ് ചെയ്ത ശേഷം സോഡ ഒഴിച്ച് വലിയ ഗ്ലാസിലേക്ക് ഇറക്കിവെക്കുന്നു. പിന്നെ ഒറ്റവലിക്ക് കുടിക്കുക.
പതഞ്ഞുപൊന്തുന്ന ഈ സോഡ ഉണ്ടാക്കുന്ന രീതിയും ഇതിനെ അനുകരിച്ചുള്ള ടിക് ടോക് വീഡിയോയും ഒക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുലുക്കി സര്‍ബത്ത് എന്ന വന്‍മരം വീണു…ഇനിയാര് എന്ന ട്രോളോടുകൂടിയാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോകളെ വരവേല്‍ക്കുന്നത്.
https://www.youtube.com/watch?v=hKKReIixEn4
Discussion about this post