കൗതുകമുള്ള വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു രസികന്‍ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്.
പൂച്ചയും ആമയുമുള്ള ആ വീഡിയോയില്‍ പക്ഷേ താരം പൂച്ച തന്നെയാണ്. എന്‍റെ സ്ഥലത്ത് നീയെന്തിന് വന്നു എന്നുള്ള ഭാവത്തില്‍ കരയിലിരുന്ന ആമയെ കുറച്ചുനേരം സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ കുസൃതിപ്പൂച്ച. എന്നാല്‍ പിന്നീട് ആമയെ പൂച്ച വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് വീഡിയോ. ആമയെ പിന്നില്‍ നിന്ന് തട്ടി തട്ടി കുളത്തിന് അരികിലേക്ക് എത്തിക്കുകയും പിന്നീട് വെള്ളത്തിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ രസകരമായ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.
Discussion about this post